Advertisement

‘പി എം എ സലാം ഭിന്നതയുണ്ടാക്കുന്നു’; ആരോപണവുമായി എസ്‌കെഎസ്എസ്എഫ്

October 15, 2023
Google News 2 minutes Read
SKSSF State Committee against PMA Salam

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ എസ്‌കെഎസ്എസ്എഫ്. പിഎംഎ സലാം ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന് എസ്‌കെഎസ്എസ്എഫ് ആരോപിച്ചു. ആദ്യം സമസ്ത അധ്യക്ഷനെ അവഹേളിച്ച സലാം ഇപ്പോള്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങളെയും അവഹേളിച്ചുവെന്ന് എസ്‌കെഎസ്എസ്എഫ് കുറ്റപ്പെടുത്തി. സമസ്ത നേതാക്കള്‍ക്ക് എതിരെ രംഗത്ത് വന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് എസ്‌കെഎസ്എസ്എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക് പോസ്റ്റിലാണ് വിമര്‍ശനം. (SKSSF State Committee against pma salam)

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

പി എം എ സലാം
സമുദായത്തില്‍ ചിദ്രതയുണ്ടാക്കുന്നു.
പി.എം.എ സലാം സമുദായത്തില്‍ ചിദ്രതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി നിയന്ത്രിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. ആദ്യം സമസ്ത അധ്യക്ഷനെ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് അദ്ദേഹം അവഹേളിച്ചു. ഇപ്പോള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളേയും അവഹേളിച്ചിരിക്കുന്നു. കുഴപ്പമുണ്ടാകുമ്പോള്‍ ഒപ്പിടുന്നയാള്‍ എന്നാണ് അദ്ദേഹം തങ്ങളെ അധിക്ഷേപിച്ചത്. സമസ്തയോടുള്ള അദ്ദേഹത്തിന്റെ വിരോധമാണ് ഇത്തരം അധിക്ഷേപങ്ങളിലൂടെ പുറത്ത് വരുന്നത്.
സമസ്തയും മുസ് ലിം ലീഗും കാലങ്ങളായി നിലനിര്‍ത്തിപ്പോരുന്ന സൗഹൃദത്തെ തകര്‍ക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് ഗൗരവപൂര്‍വ്വം കാണേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു.
എത്ര ഉന്നതനായാലും സമസ്തക്കും അതിന്റെ നേതാക്കള്‍ക്കുമെതിരെ വന്നാല്‍ അവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, ഹബീബ് ഫൈസി കോട്ടോപാടം, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്,ബശീര്‍ അസ്അദി നമ്പ്രം, താജുദ്ധീന്‍ ദാരിമി പടന്ന, ആശിഖ് കുഴിപ്പുറം, ഒ പി എം അശ്റഫ് കുറ്റിക്കടവ്, അന്‍വര്‍ മുഹ്യുദ്ധീന്‍ ഹുദവി തൃശ്ശൂര്‍,ഇസ്മായില്‍ യമാനി മംഗലാപുരം,അനീസ് റഹ്‌മാന്‍ മണ്ണഞ്ചേരി,അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര,ത്വാഹ നെടുമങ്ങാട്, ശമീര്‍ ഫൈസി ഒടമല,ഡോ കെ ടി ജാബിര്‍ ഹുദവി,ജലീല്‍ ഫൈസി അരിമ്പ്ര,അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം,നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്,സലീം റശാദി കൊളപ്പാടം,സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി,മുജീബ് റഹ്‌മാന്‍ അന്‍സ്വരി നീലഗിരി, നൗഷാദ് ഫൈസി എം കൊടക്,അബൂബക്കര്‍ യമാനി കണ്ണൂര്‍,സ്വാലിഹ് പി എം കുന്നം,നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ,മുഹ്യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍,റിയാസ് റഹ്‌മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ,ഫാറൂഖ് ഫൈസി മണിമൂളി,അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.

Story Highlights: SKSSF State Committee against PMA Salam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here