ലോകകപ്പില്‍ അട്ടിമറി; ഇംഗ്ലണ്ടിനെ 69 റണ്‍സിന് വീഴ്ത്തി അഫ്ഗാനിസ്താന്‍

ക്രിക്കറ്റ് ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍. 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്റെ ജയം. ലോകകപ്പില്‍ ഇത് അഫ്ഗാനിസ്ഥാന്റെ രണ്ടാം ജയമാണ്. 285 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 215 റണ്‍സിന് പുറത്തുപോകുകയായിരുന്നു. (Worldcup Afghanistan vs England, Delhi,Victory for Afghanistan)
റാഷിദ് ഖാനും റഹ്‌മാനും മൂന്ന് വിക്കറ്റ് വീതം നേടി. ഫസലാഖ് ഫാറൂഖിയും നവീന്‍ ഉള്‍ ഹഖും ശേഷിച്ച വിക്കറ്റുകളും സ്വന്തമാക്കി. അര്‍ധ സെഞ്ച്വറി നേടി ഹാരി ബ്രൂക്ക് നേരിയ പ്രതിരോധം തീര്‍ത്തെങ്കിലും അഫ്ഗാന് മുന്നില്‍ ഇംഗ്ലീഷ് പടയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും നിലവിലെ ചാമ്പ്യന്മാര്‍ക്കെതിരെ അട്ടിമറി വിജയം നേടാന്‍ സാധിച്ചത് അഫ്ഗാന്‍ പടയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ട് ഇപ്പോള്‍ ഏറ്റുവാങ്ങുന്നത് ഈ ലോകകപ്പിലെ രണ്ടാമത്തെ തോല്‍വിയാണ്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് തീപാറും മത്സരം നടന്നത്.
Story Highlights: Worldcup Afghanistan vs England, Delhi,Victory for Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here