വാഹന പരിശോധനയ്ക്കിടെ കോൺസ്റ്റബിളിനെ വെടിവെച്ച് കൊന്നു, പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച് ബിഹാർ പൊലീസ്

ബിഹാറിൽ ഏറ്റുമുട്ടൽ കൊലപാതകം. വാഹന പരിശോധനയ്ക്കിടെ കോൺസ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നതിനിടയിലാണ് പ്രതികളിൽ ഒരാൾ പൊലീസുകാർക്ക് നേരെ വെടിയുതിർത്തത്. വൈശാലി ജില്ലയിലാണ് സംഭവം.
തിങ്കളാഴ്ച ഉച്ചയ്ക്ക് സരായ് ബസാര്‍ ചൗക്കിലെ യുക്കോ ബാങ്കിന് സമീപം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം. സംശയം തോന്നിയ ബൈക്ക് സംഘം തടഞ്ഞുനിർത്തിയപ്പോൾ ഇതിലുണ്ടായിരുന്ന മൂന്ന് അക്രമികൾ ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോകാൻ തുടങ്ങി. ഓടിപ്പോകുന്നതിനിടെ മൂന്നംഗ സംഘത്തിലെ ഒരാള്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ അമിതാഭ് കുമാറെന്ന പൊലീസുകാരനാണ് മരിച്ചത്.
രണ്ടുപ്രതികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പൊലീസ് വനത്തിലേക്ക് കയറ്റുന്നതിനിടെ ക്രിമിനലുകൾ കാറിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെയാണ് പൊലീസ് ഇവർക്ക് നേരെ വെടിയുതിർത്തത്.
Story Highlights: Bihar Police Constable Killed By 2 Bike-Borne Assailants, Accused Shot Dead While Trying To ‘Flee’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here