Advertisement

തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; മിസോറാമിൽ 39 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടു

October 16, 2023
Google News 2 minutes Read
Assembly Elections 2023 Survey Predicts Congress Victory

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന മിസോറാമിൽ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 39 പേരുടെ സ്ഥാനാർത്ഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്. നവംബർ ഏഴിനാണ് മിസോറാമിൽ തെരഞ്ഞെടുപ്പ്. സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ ലാൽ സോത്തയടക്കമുള്ളവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്നലെ മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു.(congress releases candidate list at mizoram)

മിസോറം, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ് എന്നി 5 സംസ്ഥാനങ്ങളിലേക്ക് നവംബറിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വെറും അഞ്ച് സീറ്റുകളിൽ ഒതുങ്ങിപ്പോയിരുന്നു. മണിപ്പൂർ അടക്കം ഭരണവിരുദ്ധ വികാരം അലയടിക്കുന്ന വടക്കുകിഴക്കൻ ഇന്ത്യയിൽ തിരിച്ചുവരാൻ തന്നെയായിരിക്കും കോൺഗ്രസിന്റെ ശ്രമം.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അതേസമയം, മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. മണിപ്പൂരിലെ പ്രശ്നങ്ങളേക്കാൾ ഇസ്രയേലിലെ പ്രശ്നങ്ങളിലാണ് മോദിയുടെ താല്പര്യമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

മണിപ്പൂർ ഇന്ന് ഒരു സംസ്ഥാനമല്ല, ബിജെപി അതിനെ രണ്ടായി വിഭജിച്ചുകഴിഞ്ഞു. അവിടെ ആളുകളെ കൊല്ലുകയും, സ്ത്രീകളെ അതിക്രമത്തിന് ഇരയാക്കുകായും ചെയ്യുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി മണിപ്പൂർ സന്ദശർശിക്കാൻ തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

Story Highlights: congress releases candidate list at mizoram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here