കരുവന്നൂര്‍ തട്ടിപ്പില്‍ കോടതിയെ സമീപിക്കാനൊരുങ്ങി നിക്ഷേപകര്‍; സഹായം നല്‍കുമെന്ന് ബിജെപി ലീഗല്‍ സെല്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നഷ്ടമായ പണം ലഭിക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങി നിക്ഷേപകര്‍. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിയതിന് പിന്നാലെയാണ് നീക്കം. അതേസമയം നിക്ഷേപകര്‍ നിയമനടപടി സ്വീകരിച്ചാല്‍ സഹായം നല്‍കുമെന്ന് ബിജെപി ലീഗല്‍ സെല്‍ വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇഡി പിടിച്ചെടുത്ത പണത്തിന്മേല്‍ അവകാശം ഉന്നയിക്കാന്‍ നിക്ഷേപകര്‍ക്ക് നിയമപരമായി കഴിയും.
ഇതിനായി നിക്ഷേപകര്‍ക്ക് അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റി എന്ന നിലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയോ ബന്ധപ്പെട്ട കോടതിയേയോ സമീപിക്കാം. പിടിച്ചെടുത്ത പണം നിക്ഷേപകന്റേതെന്ന് തെളിഞ്ഞാല്‍ തുക ലഭിക്കുകയും ചെയ്യും. വിഷയത്തില്‍ നിക്ഷേപകര്‍ക്ക് നിയമസഹായം നല്‍കുമെന്ന് ബിജെപി വ്യക്തമാക്കുന്നു.
Read Also: കരുവന്നൂര്‍ തട്ടിപ്പ്; കള്ളപ്പണ ഇടപാടില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യല്‍ തുടരുന്നു
അതേസമയം കരുവന്നൂര്‍ തട്ടിപ്പില്‍ നിക്ഷേപകര്‍ കോടതിയിലേക്ക് നീങ്ങിയാല്‍ സി.പി.ഐ.എമ്മിന് അത് പരോക്ഷമായി തിരിച്ചടിയാകും. നിക്ഷേപകര്‍ നല്‍കുന്ന മൊഴികളും തെളിവുകളും അറസ്റ്റിലായവര്‍ക്കും ആരോപണവിധേയര്‍ക്കും എതിരെ ഉപയോഗിക്കാന്‍ ഏജന്‍സിക്കും സാധിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ തൃശ്ശൂരില്‍ ഇടതു മുന്നണിക്ക് ഇത്തരമൊരു നീക്കം കനത്ത പ്രതിസന്ധിയാകും ഉണ്ടാക്കുക.
Story Highlights: Investors ready to approach court in Karuvannur scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here