Advertisement

10 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടര്‍ മെട്രോ

October 16, 2023
1 minute Read
Kochi Water Metro crossed 10 lakh passengers

കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്‍ഹ.
കുടുംബത്തോടൊപ്പം ഹൈ കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്ര ചെയ്യാന്‍ എത്തിയതാണ്.

സര്‍വീസ് തുടങ്ങി 6 മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ആണ് വാട്ടര്‍ മെട്രോ പത്ത് ലക്ഷം എന്ന നേട്ടം കൈവരിക്കുന്നത്. 10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് വാട്ടര്‍ മെട്രോ സര്‍പ്രൈസ് സമ്മാനവും ഒരുക്കിയിരുന്നു. കൈവരിക്കാന്‍ കഴിഞ്ഞത് അതുല്യ നേട്ടമെന്ന് മെട്രോ സി ഒ ഒ സാജന്‍ പി ജോണ്‍ പറഞ്ഞു. കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇനിയും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകും മെന്നും മെട്രോ സി. ഒ. ഒ വ്യക്തമാക്കി.

Story Highlights: Kochi Water Metro crossed 10 lakh passengers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top