ആലപ്പുഴ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

ആലപ്പുഴ ബുധനൂരിൽ വിദ്യാർത്ഥിനി കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ. ബുധനൂർ ഉളുന്തിയിലെ കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
അരുണാചൽ പ്രദേശ് സ്വദേശി പൊബായി കൊങ്കാങ് (18) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാസ്ത്രീ മഠത്തിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ്.
ഉളുന്തിയിൽ പ്രവർത്തിക്കുന്ന സെന്റ് ആൻസ് കോൺവെന്റിൽ ആണ് സംഭവം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മരണ കാരണം വ്യക്തമല്ല.
Story Highlights: Plus Two student hanged herself in Alappuzha convent
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here