Advertisement

‘കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസ’ കൊള്ളക്കാരുടെ ഭരണമാണ് നടക്കുന്നത്’- വി ഡി സതീശൻ

October 16, 2023
Google News 2 minutes Read
VD Satheesan inauguration of Vizhinjam port

കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. നികുതി ഭാരം സാധാരണക്കാരിൽ കെട്ടിവെക്കുന്നു. സംസ്ഥാനത്ത് കൊള്ളക്കാരുടെ ഭരണമാണ് നടക്കുന്നത്. കരുവന്നൂർ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സിപിഐഎം ആണെന്നതിന്റെ തെളിവാണ് ഇ ഡി റിപ്പോർട്ട്. കരുവന്നൂരിലെ കൊള്ള സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. ഉത്തരവുകൾ കാറ്റിൽ പറത്തി പിൻവാതിൽ നിയമനം നടത്തുന്നു.(v d satheeshan against pinarayi vijayan)

മറ്റന്നാൾ യുഡിഎഫ് സെക്രട്ടേറിയറ്റ്‌ ഉപരോധിക്കും. കോടിക്കണക്കിന് രൂപ മുടക്കിയാണ് സർക്കാർ കേരളീയം പരിപാടി നടത്തുന്നത്. നിയമനത്തട്ടിപ്പിൽ പ്രതി താമസിച്ചത് സിപിഐ എംഎൽഎയുടെ മുറിയിൽ. അന്വേഷണം ദുരൂഹമാണ്. തൂണും ചാരി നിൽക്കുന്ന പ്രതിപക്ഷത്തെ വിമർശിക്കുന്നു. കോൺഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

സുനിൽ കനുഗോലു കോൺഗ്രസ് അംഗമാണ്.അദ്ദേഹത്തെ ഇരുത്തി കോണ്‍ഗ്രസ് ചർച്ച ചെയ്യും. കൊവിഡ് കാലത്ത് കുരങ്ങിന് ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏത് ഏജൻസി എഴുതി കൊടുത്തിട്ടാണെന്ന് പറയിക്കരുത്.പിണറായി വിജയന്‍റെ മേക്കോവർ നടത്തിയ ഏജൻസി ഏതെന്ന് അറിയാം.തെരഞ്ഞെടുപ്പ് പ്രചരണം നടത്താൻ കോണ്‍ഗ്രസിന് അറിയാമെന്ന് രണ്ടു ഉപതിരഞ്ഞെടുപ്പിൽ പിണറായി വിജയനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.ചിലപ്പോൾ പിആർ ഏജൻസിയുടെ സഹായം തേടിയെന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: v d satheeshan against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here