Advertisement

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചയാൾക്ക് ദേശീയ ഭാരവാഹിത്വം; പരാതിയുമായി യൂത്ത് കോൺഗ്രസ്

October 16, 2023
Google News 1 minute Read
youth congress election Jeril Boss

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചയാൾക്ക് ദേശീയ ഭാരവാഹിത്വം നൽകിയെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് രം​ഗത്ത്. ഷഹബാസ് വടേരിയെ ഗവേഷണ വിഭാഗത്തിൽ നിയമിച്ചതിനെതിരെയാണ് യൂത്ത് കോൺഗ്രസ് കെപിസിസിക്ക് പരാതി നൽകിയത്.

മുൻ കെഎസ്യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ജെറിൽ ബോസ് ആണ് പരാതി നൽകിയത്.
ഷഹബാസിൻ്റെ നിയമനം പാർട്ടി പ്രവർത്തകരോടുള്ള വെല്ലുവിളിയെന്ന് പരാതിയിൽ പറയുന്നു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ഷഹബാസ് കോടതിയിൽ ഹർജി നൽകിയിരുന്നു. സംഭവം വിവാദമായതോടെ ഇയാൾ ഹർജി പിൻവലിച്ചിരുന്നു.

Story Highlights: youth congress election Jeril Boss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here