പിഎസ്‌എല്ലിലെ ആദ്യ വനിതാ കോച്ചായി കാതറിൻ ഡാൽട്ടൺ

പിഎസ്‌എല്ലിൽ മുൾത്താൻ സുൽത്താന്റെ ഫാസ്റ്റ് ബൗളിംഗ് പരിശീലകയായി കാതറിൻ ഡാൽട്ടണെ നിയമിച്ചു. ഇതോടെ പിഎസ്‌എൽ ചരിത്രത്തിലെ ആദ്യ വനിതാ കോച്ചും ഒരു ടോപ്പ് ലെവൽ പുരുഷ ടീമിന്റെ ആദ്യ വനിതാ ഫാസ്റ്റ് ബൗളിംഗ് കോച്ചുമായി ഡാൽട്ടൺ മാറി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
മുമ്പ് രണ്ടുതവണ പാകിസ്താൻ സന്ദർശിച്ച ഡാൽട്ടൺ മുഹമ്മദ് ഇല്യാസ്, സമീൻ ഗുൽ, അർഷാദ് ഇഖ്ബാൽ എന്നിവരുൾപ്പെടെ നിരവധി ഫാസ്റ്റ് ബൗളർമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. യുകെയിലെ നാഷണൽ ഫാസ്റ്റ് ബൗളിംഗ് അക്കാദമിയിലും ഇന്ത്യയിലെ അൾട്ടിമേറ്റ് പേസ് ഫൗണ്ടേഷനിലും പരിശീലക സ്ഥാനങ്ങൾ ഡാൾട്ടൺ മുമ്പ് വഹിച്ചിട്ടുണ്ട്.
പുതിയ ചുമതല വിശ്വസിച്ച് ഏൽപ്പിച്ച ഫ്രാഞ്ചൈസിക്ക് നന്ദി. ടീമിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കും – കാതറിൻ പ്രതികരിച്ചു. ഇംഗ്ലണ്ടിലാണ് ജനിച്ചതെങ്കിലും 30 കാരിയായ ഡാൽട്ടൺ 2015ൽ ഐറിഷ് പൗരത്വം നേടി. അയർലൻഡിനായി നാല് ഏകദിനങ്ങളും നാല് ടി20യും കളിച്ചു.
Story Highlights: Catherine Dalton joins Multan Sultans as fast-bowling coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here