ആവേശം കൊള്ളിക്കാൻ പ്രിയ ബാൻഡുകൾ; കൊച്ചിയെ ചുവടുവെപ്പിക്കാൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’

കൊച്ചി നഗരിയെ ആവേശം കൊള്ളിക്കാൻ ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുകയാണ്. ഫ്‌ളവേഴ്‌സ് ഒരുക്കുന്ന മ്യൂസിക്കൽ ഷോ നവംബർ 4 വൈകുന്നേരം 3.30 മുതൽ ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ വച്ചാണ് നടക്കുന്നത്.
സംഗീത നിശയിൽ മലയാളികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുരിയൻ ലൈവ് (Job kurian live), ബ്രോധ വി, (Brodha v) ജോർഡിൻഡിയൻ (Jordindian), ജാനു (JHANU), 43 മൈൽസ് (43 miles) എന്നിവരാണ് അണിനിരക്കുന്നത്.
മലയാളികൾ നെഞ്ചിലേറ്റിയ ഈ ബാൻഡുകളാണ് ഷോയുടെ പ്രധാന ആകർഷണം. കേരളത്തിൽ വളരെയധികം ജനപ്രീതിയുള്ള ഇവരൊക്കെ കൊച്ചിയുടെ മണ്ണിലേക്ക് എത്തുമ്പോൾ സംഗീതപ്രേമികൾക്ക് പകരുന്ന ആവേശം ചെറുതല്ല.
ഇവരോടൊപ്പം പെർഫെക്റ്റ് സ്ട്രൈൻഞ്ചേയ്‌സ് (Perfect strangers),സൂപ്പ് (soup) കൃഷ്ണ (crishna) ബിന്ദു അനിരുദ്ധൻ (bindu anirudhan) ശ്രീജിത് ദ ബിയേർഡ് (sreejith the beard), ഷാഡോ ആൻഡ് ലൈറ്റ് (shadow and light) എന്നിവരും അണിനിരക്കുന്നു.
അതേസമയം ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എന്ന സംഗീത നിശയ്ക്കുള്ള ടിക്കറ്റ് വിൽപന ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. 699 രൂപ മുതലാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. മികച്ച പ്രതികരണമാണ് ഡിബി നൈറ്റ് ചാപ്റ്റർ 3 യ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ടിക്കറ്റുകൾക്കായി സന്ദർശിക്കുക : https://in.bookmyshow.com/kochi/events/db-night-by-flowers-cochin/ET00371623
Story Highlights: dB night by flowers chapter 3 Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here