Advertisement

കെ.എം. ഷാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി

October 17, 2023
Google News 3 minutes Read

മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം.ഷാജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. പി.ജയരാജന്റെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്. തന്റെ പരാമർശങ്ങൾ പൊതുതാല്പര്യം മുൻ നിർത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.(defamation case against km shaji by p jayarajan quashed)

നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും പൊലീസ് ഗൗരവത്തോടെ കേസെടുക്കണമെന്നുമുള്ള കെ.എം. ഷാജിയുടെ പ്രസ്താവന മാനഹാനിയുണ്ടാക്കിയെന്നാണ് പി. ജയരാജന്‍റെ പരാതി. എന്നാല്‍, ഒരു എം.എല്‍.എ എന്ന നിലയില്‍ നിയമവാഴ്ച ഉറപ്പാക്കാനുള്ള പരാമര്‍ശം തെറ്റല്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

അരിയിൽ ഷുക്കൂർ വധ കേസുമായി ബന്ധപ്പെട്ട് നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ നടത്തിയ പരാമർശം അപകീർത്തികരമാണന്നായിരുന്നു കേസ്. 2013ല്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ കെ.എം. ഷാജി നടത്തിയ പ്രസ്താവനക്കെതിരെയാണ് പി ജയരാജന്‍ അപകീര്‍ത്തി കേസ് നല്‍കിയത്.

Story Highlights: defamation case against km shaji by p jayarajan quashed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here