കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാല് ശതമാനം അധിക ഡിഎ; തീരുമാനം വിലക്കയറ്റം കണക്കിലെടുത്ത്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അധിക ഡിഎ അനുവദിച്ച് കേന്ദ്രമന്ത്രിസഭ. പെന്‍ഷര്‍കാര്‍ക്ക് ഡിയര്‍നെസ് റിലീഫും അനുവദിച്ചു. കേന്ദ്ര ശമ്പള കമ്മിഷന്‍ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം. വിലക്കയറ്റത്തിന് അനുസരിച്ച് ഡി എ വര്‍ധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനമെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് നാലുശതമാനം ഡിഎ വര്‍ധനയെന്ന ശുപാര്‍ശയ്ക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. (Centre approves 4% hike in DA for central govt employees)
മന്ത്രിസഭാ തീരുമാനം നടപ്പിലാകുന്നതോടെ നിലവിലെ 42 ശതമാനം എന്നതില്‍ നിന്ന് ഡിഎ 46 ശതമാനമായി വര്‍ധിക്കും. 2023 ജൂലൈ 1 മുതല്‍ ഈ വര്‍ധന പ്രാബല്യത്തിലായിരിക്കും.
കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിന്റെ പ്രയോജനം രാജ്യത്തെ 48.67 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 പെന്‍ഷന്‍കാര്‍ക്കും ലഭിക്കും. വിപണിയില്‍ പണം ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്.
Story Highlights: Centre approves 4% hike in DA for central govt employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here