Advertisement

വിദ്വേഷ പ്രസംഗം നടത്തി; അമിത് ഷായ്‌ക്കെതിരെ ഛത്തിസ്ഗഢ് കോണ്‍ഗ്രസ്

October 18, 2023
2 minutes Read
Chhattisgarh Congress against Amit Shah in his hate speech

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഛത്തിസ്ഗഢ് കോണ്‍ഗ്രസ്. അമിത്ഷാ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി തിങ്കളാഴ്ച നടത്തിയ റാലിക്കിടെ അമിത് ഷാ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് ആരോപണം.

റാലിയില്‍ സാമുദായിക സംഘര്‍ഷത്തിന് കാരണമാകുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഭൂപേഷ് ബാഗേല്‍ സര്‍ക്കാരാണ് ഭുവനേശ്വര്‍ സാഹുവിന്റെ മരണത്തിന് പിന്നിലെന്നായിരുന്നു അമിത്ഷാ റാലിക്കിടെ നടത്തിയ പരാമര്‍ശം.

Story Highlights: Chhattisgarh Congress against Amit Shah in his hate speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top