കേന്ദ്രമന്ത്രിമാരെയും എംപിമാരെയും മത്സരിപ്പിക്കുന്നത് പരാജയഭീതി മൂലം; ബിജെപിക്കെതിരെ കെ സി വേണുഗോപാല്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയത് പരാജയഭീതി കൊണ്ടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് മനസിലാക്കിയാണ് ബിജെപി നിയമസഭയിലേക്ക് പരീക്ഷണം നടത്തുന്നത്. രാജസ്ഥാനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകും. അശോക് ഗെഹ്ലോട്ട്-സച്ചിന്‍ പൈലറ്റ് തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ബാധിക്കില്ലെന്നും അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. എഐസിസി ആസ്ഥാനത്താണ് യോഗം. മുഖ്യമന്ത്രി അശോക് ഗലോട്ട്, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താശ്ര എന്നിവര്‍ പങ്കെടുക്കും.
ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. 100 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാകും പ്രഖ്യാപിക്കുക. ബിജെപിയുടെ 90 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടികയും ഉടന്‍ പ്രഖ്യാപിക്കും. കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയായി. അതേസമയം, എംപി.മാര്‍ക്ക് സീറ്റ് അനുവദിച്ചതില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ക്കിടെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് രാജസ്ഥാന്‍ സന്ദര്‍ശിക്കും. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വസുന്ധര രാജേ അനുകൂല നേതാക്കള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിച്ചേക്കും.
Story Highlights: KC Venugopal against BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here