Advertisement

സ്‌കൂള്‍ കായിക മേള രണ്ടാം ദിനത്തിലേക്ക്; വേഗരാജാക്കന്മാരെ ഇന്നറിയാം

October 18, 2023
Google News 2 minutes Read
State school sports meet second day

65ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള രണ്ടാം ദിനത്തിലേക്ക് കടന്നു. മേളയിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. മീറ്റ് റെക്കോര്‍ഡ് ഉള്‍പ്പെടെ കണ്ട മേളയില്‍ മലപ്പുറത്തെ തള്ളി നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന്റെ കുതിപ്പാണ്. എറണാകുളത്തെ പിന്തള്ളി കാസര്‍ഗോഡ് മൂന്നാം സ്ഥാനത്തുണ്ട്.(State school sports meet second day)

രണ്ടാം ദിനം 21 മത്സരങ്ങളാണ് നടക്കുക. 100 മീറ്റര്‍ ഓട്ടം തുടങ്ങി ഗ്ലാമര്‍ ഇനങ്ങള്‍ വേഗരാജാക്കന്മാരെ സമ്മാനിക്കും. ട്രാക്കിലും ഫീല്‍ഡിലും പാലക്കാടന്‍ മുന്നേറ്റം തുടരുമെന്നാണ് പ്രതീക്ഷ. ഏഴു സ്വര്‍ണവും നാലു വെള്ളിയും മൂന്ന് വെങ്കലവുമായി പാലക്കാട് പട്ടികയില്‍ ഒന്നാമത്.

ആദ്യ മണിക്കൂറുകളില്‍ ഒപ്പത്തിനൊപ്പം ഉണ്ടായിരുന്ന മലപ്പുറം നാല് സ്വര്‍ണ്ണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവുമായി 37 രണ്ടാമത്. 23 പോയിന്റോടെ കാസര്‍ഗോഡ് മൂന്നാമത് ഉണ്ട്. സീനിയര്‍ ബോയ്‌സ് ഒന്നര കിലോ ഡിസ്‌കസ് യിലൂടെ മീറ്റ് റെക്കോര്‍ഡും കണ്ട ദിനം. 57.51 മീറ്റര്‍ എറിഞ്ഞ കാസര്‍ഗോഡ് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ സര്‍വന്‍ കെ.സി തകര്‍ത്തത് സ്വന്തം സഹോദരന്റെ റെക്കോര്‍ഡാണ്.

18 പോയിന്റോടെ നിലവിലെ ചാമ്പ്യന്മാരായ ഐഡിയല്‍ ഇ എച്ച് എസ് എസ് കടകശ്ശേരിയാണ് സ്‌കൂളുകളില്‍ ഒന്നാമത്. 14 പോയിന്റോടെ മാര്‍ ബേസില്‍ എച്ച്എസ്എസ് കോതമംഗലം രണ്ടാം സ്ഥാനത്തുണ്ട്. ഇന്നു നടക്കുന്ന മത്സരങ്ങളുടെ വിധിയാകും ഓവര്‍ റോള്‍ ട്രോഫി ആര്‍ക്കെന്ന് പ്രഖ്യാപിക്കുന്നത് നിര്‍ണായകമാകുക.

Story Highlights: State school sports meet second day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here