Advertisement

മാനന്തവാടി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്: പൊലീസ് കേസെടുത്തു; നിര്‍ണായകമായത് ട്വന്റിഫോര്‍ വാര്‍ത്ത

October 19, 2023
Google News 2 minutes Read
Medical malpractice in Mananthavadi Medical College police case

വയനാട് മാനന്തവാടി മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ പൊലീസ് കേസെടുത്തു. തോണിച്ചാല്‍ സ്വദേശി ഗിരീഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു ഗിരീഷിന്റെ പരാതി. ട്വന്റിഫോറാണ് ചികിത്സാ പിഴവുമൂലം വൃഷണങ്ങള്‍ നീക്കം ചെയ്യേണ്ടി വന്ന ഗിരീഷിന്റെ ദുരവസ്ഥ പുറത്തുവിട്ടത്. (Medical malpractice in Mananthavadi Medical College police case)

സെപ്തംബര്‍ 13നാണ് ഗിരീഷ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളജിലെത്തുന്നത്. ഡോക്ടര്‍ ജുബേഷ് അത്തിയോട്ടിലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ജുബേഷിന്റെ വൃഷണങ്ങളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും വൃഷണങ്ങള്‍ നീക്കം ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തുകയുമായിരുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ശസ്ത്രക്രിയയ്ക്കുശേഷം തുന്നലെടുക്കാന്‍ ചെന്നപ്പോള്‍ ഗിരീഷ് വേദനയുടെ കാര്യം മറ്റൊരു ഡോക്ടറോട് സൂചിപ്പിക്കുകയും വൃഷണത്തിലേക്കുള്ള രക്തയോട്ടം നിലച്ചതായി ഈ ഡോക്ടര്‍ കണ്ടെത്തുകയുമായിരുന്നെന്നാണ് ഗിരീഷ് പറയുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ഗിരീഷ് പരാതി നല്‍കിയിരുന്നു.

Story Highlights: Medical malpractice in Mananthavadi Medical College police case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here