പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് കുഴല്‍മന്ദം ആലിങ്കലില്‍ അമ്മയും മകനും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. സിനില ( 41 ), മകന്‍ രോഹിത് (19), സിനിലയുടെ സഹോദരിയുടെ മകന്‍ സുബിന്‍ (23) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പുലര്‍ച്ചെ അഞ്ചുമണിയോടെ സിനിലയുടെ അമ്മ അടുക്കളയിലെത്തിയപ്പോഴാണ് മൂവരേയും തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ പ്രദേശവാസികളെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരുടേയും ജീവന്‍ നഷ്ടമായിരുന്നു.
പ്രദേശവാസികളുമായി കുടുംബം വലിയ അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നാണ് ജനപ്രതിനിധികളടക്കം പറയുന്നത്. ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമല്ല. ചില കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മാത്രമാണ് നാട്ടുകാര്‍ക്കുളള അറിവ്. ഇവര്‍ താമസിച്ചിരുന്ന വീട് ജപ്തി ഭീഷണിയും നേരിടുന്നുണ്ടായിരുന്നു. കുഴല്‍മന്ദം പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: Three members of a family were found dead in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here