സർക്കാരിന് തിരിച്ചടി; സിസ തോമസിനെതിരായ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സിസ തോമസിനെതിരായ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. സിസ തോമസ് നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഇടപെടൽ. അനുമതിയില്ലാതെ കെ.ടി.യു , വി സി സ്ഥാനം ഏറ്റെടുത്തതിലായിരുന്നു സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സിസ തോമസിന്റെ ഹർജിയിൽ സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസും തുടർ നടപടികളുമാണ് റദ്ദാക്കിയത്. സർക്കാറിന്‍റെ പ്രതികാര നടപടികൾ സർവീസിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് നൽകിയ ഹര്‍ജിയിലാണ് കോടതി വിധി.
സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരെ സിസ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാറിന് ട്രൈബ്യൂണൽ നൽകിയ നിർദേശം. തുടർന്നാണ് സിസ ഹൈകോടതിയിൽ ഹര്‍ജി നൽകിയത്. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസും തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കിയത്.
സാങ്കേതിക സർവകലാശാല വി.സിയായിരുന്ന രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനെ തുടർന്നാാാണ് ചാൻസലർ കൂടിയായ ഗവർണർ യു.ജി.സി ചട്ടപ്രകാരം സിസ തോമസിനെ വൈസ് ചാൻസലറായി നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചു. എന്നാൽ നിയമനം നിയമപരമെന്നാണ് കോടതി വിധിച്ചത്.
എന്നാൽ നിയമനം നിയമപരമെന്നാണ് കോടതി വിധിച്ചത്.കെ.ടി.യു താല്‍ക്കാലിക വിസി സ്ഥാനം ഏറ്റെടുത്തതില്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ഡോ.സിസ തോമസ് വ്യക്തമാക്കിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചെന്നും അവർ വ്യക്തമാക്കിയിരുന്നു.
Story Highlights: Kerala High Court quashed the government’s show cause notice against Ciza Thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here