സമസ്തയുമായുള്ള തർക്കം രൂക്ഷമാകുന്നതിനിടെ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും

സമസ്തയുമായുള്ള തർക്കം രൂക്ഷമാകുന്നതിനിടെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട് ചേരും. ലീഗ് ഹൗസിൽ രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ പ്രധാന നേതാക്കൾ പങ്കെടുക്കും. സമസ്ത നേതാക്കളുമായുള്ള ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രതികരണങ്ങൾ അനവസരത്തിലായിരുന്നുവെന്നാണ് ലീഗ് നേതൃത്വത്തിന്റെ നിരീക്ഷണം. വിഷയം കൂടുതൽ വഷളാക്കരുതെന്നും ഭാരവാഹികൾ നിർദ്ദേശിച്ചു.
അതിനിടെ, പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഈ മാസം 26ന് മനുഷ്യാവകാശ റാലി സംഘടിപ്പിക്കാൻ ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ സംഘാടനം സംബന്ധിച്ച തീരുമാനങ്ങളും ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.
Story Highlights: Muslim League state committee meet in Kozhikode today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement