ഗാസയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം; ആഹ്വാനവുമായി ആസിയാന്‍-ജി.സി.സി ഉച്ചകോടി

ഗാസയില്‍ സ്ഥിരം വെടിനിര്‍ത്താന്‍ റിയാദില്‍ നടന്ന ആസിയാന്‍-ജി.സി.സി ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ബന്ധികളെ നിരുപാധികം വിട്ടയക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ സഹകരണത്തിന് ആസിയാന്‍-ജി.സി.സി രാജ്യങ്ങള്‍ ധാരണയായി.
റിയാദില്‍ നടന്ന ആസിയാന്‍-ജി.സി.സി രാഷ്ട്ര നേതാക്കളുടെ പ്രഥമ സംയുക്ത ഉച്ചകോടിയിലാണ് ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ആഹ്വാനം ചെയ്തത്. ഗാസയിലേക്ക് മാനുഷിക സഹായങ്ങളും ദുരിദാശ്വാസ സേവനനങ്ങളും എത്തണം. യുദ്ധ സമയത്ത് സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കണം. സ്ത്രീകളും കുട്ടികളും രോഗികളും പ്രായം ചെന്നവരും ഉള്‍പ്പെടുന്ന ബന്ധികളെ നിരുപാധികം മോചിപ്പിക്കണം. സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ എല്ലാ കക്ഷികളോടും നേതാക്കള്‍ ആവശ്യപ്പെട്ടു.
പലസ്തീന്‍ പ്രശ്‌നത്തിന് നീതിയുക്തമായ പരിഹാരം കാണാന്‍ എല്ലാ പിന്തുണയും സൗദി നല്‍കുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഗാസയില്‍ നിരപരാധികള്‍ വേട്ടയാടപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ആസിയാന്‍-ജി.സി.സി രാജ്യങ്ങള്‍ ധാരണയായി. സാമ്പത്തികം, പ്രതിരോധം, സുരക്ഷ, നിക്ഷേപം, സാംസ്‌കാരിക വിനിമയം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കും. ബുധനാഴ്ച മുതല്‍ സൗദിയില്‍ എത്തിത്തുടങ്ങിയ രാഷ്ട്ര നേതാക്കളെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആസിയാന്‍ രാഷ്ട്ര നേതാക്കളുമായി കിരീടാവകാശി വെവ്വേറെ കൂടിക്കാഴ്ച നടത്തി. സൗദി, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്‌റൈന്‍, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായിലന്റ്, ബ്രൂണെയ്, മ്യാന്മാര്‍, കംപോഡിയ, ലാവോസ്, വിയറ്റ്‌നാം, തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.
Story Highlights: Need permanent ceasefire in Gaza ASEAN-GCC summit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here