Advertisement

വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മക്കയിൽ മരണപ്പെട്ടു

October 20, 2023
Google News 1 minute Read

വിശുദ്ധ ഉംറ നിർവഹിക്കാൻ മക്കയിൽ എത്തിയ വയനാട് ബീനാച്ചി സ്വദേശിനി പാത്തുമ്മ എന്നവർ (64) മക്കയിൽ മരണപ്പെട്ടു. ശ്വാസ തടസ്സവുമായി ബന്ധപ്പെട്ടു കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച അർധരാത്രി മരണം സംഭവിക്കുകയായിരുന്നു.

ഭർത്താവ് വലിയ കുന്നൻ മൊയ്‌ദീൻ കുട്ടി ഹാജി. സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന അബ്ദു റസാഖ്‌, ലണ്ടനിൽ ജോലി ചെയ്യുന്ന ബഷീർ എന്നിവർ മക്കളാണ്.എംബസിയുമായും മറ്റുമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മക്ക ICF വെൽഫയർ ടീം അംഗങ്ങളായ ജമാൽ കക്കാട്, റഷീദ് അസ്ഹരി, അഷ്‌റഫ്‌ വയനാട് എന്നിവർ നേതൃത്വം നൽകി.

ജനാസ മക്കയിൽ (19/10/23) മറവ് ചെയ്തു. ഹനീഫ് അമാനി, അബൂബക്കർ മിസ്ബാഹി, സൈദലവി സഖാഫി, ഉമർ ഹാജി, മുജീബ് വയനാട്, റഷീദ് വയനാട്, ഷമീർ വയനാട് തുടങ്ങി ഒട്ടേറെ പേർ അനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകി.

Story Highlights Pilgrim from wayanad dies in Makkah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here