Advertisement

എല്ലാം ഓട്ടോമേഷൻ ആക്കും; ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ച് ആമസോൺ

October 21, 2023
Google News 2 minutes Read
humanoid-robots

യുഎസിലെ സംഭരണ ശാലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ച് ആമസോൺ. ദൈനംദിന പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയായാണ് റോബോട്ടുകളെ പരീക്ഷിക്കുന്നത്. ഡിജിറ്റ് എന്ന പേരിലുള്ള പുതിയ റോബോട്ടിനെയാണ് കമ്പനി പരീക്ഷിക്കുന്നത്. പാക്കേജുകൾ കണ്ടെയ്‌നറുകൾ വസ്തുക്കൾ ഉപഭോക്താക്കളുടെ ഓർഡറുകൾ എന്നിവ എടുക്കാനും മാറ്റിവെക്കാനും കഴിയുന്നതരത്തലുള്ള റോബോട്ടുകളെയാണ് ഉപയോ​ഗിക്കുന്നത്.(Amazon trials humanoid warehouse robots to support workforce)

എന്നാൽ ഈ മാറ്റത്തിൽ വലിയ ആശങ്കയിലാണ് ആമസോണിലെ ജീവനക്കാർ. ആമസോണിലെ ഓട്ടോമേഷൻ തൊഴിൽ നഷ്ടങ്ങളുടെ തുടക്കമാണെന്ന വിമർശനം ഉയർന്നു. നൂറു കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന് യുകെയിലെ ജിഎംബി എന്ന ട്രേഡ്യൂണിയൻ സംഘാടകൻ സ്റ്റുവർട്ട് റിച്ചാർഡ് പറഞ്ഞു. എന്നാൽ റോബോട്ടിക് സംവിധാനങ്ങൾ ആയിരക്കണക്കിന് പുതിയ ജോലികൾ സൃഷ്ടിക്കാൻ സഹായിക്കുകയാണ് ചെയ്തതെന്നാണ് ആമസോണിന്റെ വിശദീകരണം.

ആമസോൺ ഇത്തരത്തിൽ 7,50,000 റോബോട്ടുകളെയാണ് കമ്പനിയിൽ ജോലികൾക്കായി ഉപയോ​ഗിക്കുന്നത്. പൂർണമായും ഓട്ടോമേഷനിലേക്ക് മാറുന്നത് ഒരിക്കലും യാഥാർത്ഥ്യമാവില്ലെന്ന് മസോൺ റോബോട്ടിക്‌സ് ചീഫ് ടെക്‌നോളജിസ്റ്റ് ടൈ ബ്രാഡി പറഞ്ഞു. ഇപ്പോൾ കമ്പനിയിൽ സജ്ജമാക്കിയിരിക്കുന്ന ‍ഡിജിറ്റ് റോബോട്ടിക് പരീക്ഷണാടിസ്ഥനത്തിലാണ് ജോലികൾ ചെയ്യിക്കുന്നത്.

മനുഷ്യർക്കൊപ്പം ജോലി ചെയ്യാനുള്ള റോബോട്ടിന്റെ കഴിവ് പരിശോധിക്കുന്നതിനാണ് ഇപ്പോൾ റോബോട്ടുകളെ ആമസോൺ പരീക്ഷണാടിസ്ഥാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്. എന്നാൽ ചെലവ് ചുരുക്കുന്നതിനും ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനുമായി കമ്പനി ഓട്ടോമേഷൻ സംവിധാനങ്ങളെ ആശ്രയിക്കാറുണ്ട്.

Story Highlights: Amazon trials humanoid warehouse robots to support workforce

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here