എംഎം മണി ഈ നാടിന് ബാധ്യത, അദ്ദേഹത്തിന്റെ ചെലവിലല്ല ഞങ്ങൾ കഴിയുന്നത്; ഡീൻ കുര്യാക്കോസ്
എംഎം മണി ഈ നാടിന് ബാധ്യതയാണെന്നും മണിയുടെ തിട്ടൂരം അംഗീകരിക്കുമെന്നാണ് അദ്ദേഹം കരുതുന്നതെന്നും ഡീൻ കുര്യാക്കോസ് എം പി. എം എം മണിയുടെ ചെലവിലല്ല ഞങ്ങൾ കഴിയുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ തമ്മളെയാരെയും അറിയിക്കാറില്ല. കിൻഫ്ര പാർക്കിന്റെ ഉദ്ഘാടനം ആദ്യം പത്രത്തിലൂടെയാണ് അറിഞ്ഞത്. ക്രിൻഫ്ര എം ഡി പിന്നീടാണ് വിളിക്കുന്നത്. ഈ ദിവസങ്ങളിൽ വിദേശത്ത് മുൻകൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടിയുണ്ടായിരുന്നു.
ഈ പരിപാടിയുടെ ആലോചന യോഗം പോലും നടത്തിയിരുന്നില്ല. സ്ഥലം എം എൽ എ പി.ജെ ജോസഫ് പത്രത്തിലൂടെയാണ് ഈ പരിപാടിയുടെ വിവരം അറിയുന്നത്. രണ്ടാം യു പി എ ഗവൻമെന്റാണ് സ്പൈസസ് പാർക്ക് അനുവദിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പി.ജെ ജോസഫിന്റെ ശ്രമ ഫലമായിട്ടാണ് പാർക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌പൈസസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ ഡീൻ കുര്യാക്കോസ് എംപിയും പി.ജെ. ജോസഫ് എംഎൽഎയും പങ്കെടുക്കാത്തതിനെതിരെ എം.എം.മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഡീൻ കുര്യാക്കോസിന്റെ മറുപടി.
Story Highlights: Dean Kuriakose criticizes M M Mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here