കൊച്ചിയിൽ കൊമ്പന്മാർക്ക് സമനിലക്കുരുക്ക്; കേരള ബ്ലാസ്റ്റേഴ്‌സ് 1-1 നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

കേരള ബ്ലാസ്റ്റേഴ്‌സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. സ്വന്തം കാണികൾക്ക് മുന്നിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിക്കാൻ ബ്ലാസ്റ്റേഴ്‌സിനായില്ല. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് കളി സമനിലയിൽ പിരിഞ്ഞത്. ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത് ഡാനിഷ് ഫാറൂഖിയാണ്. നെസ്റ്റർ അൽബെയ്ച്ച് ആണ് നോർത്ത് ഈസ്റ്റിനായി വല കുലുക്കിയത്. കളി ആരംഭിച്ച് 12ാം മിനിറ്റിലാണ് നോർത്ത് ഈസ്റ്റ് ഗോൾ നേടുന്നത്. ജിതിൻ എം എസിന്റെ പാസിൽ നിന്ന് നെസ്റ്റർ ആണ് ഗോൾ നേടിയത്.
ഈ ഗോൾ മടക്കാനുള്ള സുവർണാവസരം പലകുറി കൈവന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. എതിരില്ലാത്ത ഒരു ഗോളിന്റെ മുൻകൂക്കവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാം പകുതി അവസാനിപ്പിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോൾ പിറന്നത്. 49ാം മിനുറ്റിൽ ഡാനിഷ് ഫാറൂഖിയാണ് ഗോൾവല കുലുക്കിയത്. ലൂണയുടെ ഫ്രീകിക്കിൽ നിന്നായിരുന്നു ഡാനിഷ് ഫറൂഖിയുടെ തകർപ്പൻ ഹെഡര്‍ ഗോള്‍. സമനിലയിൽ കുരുങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് അഞ്ചാം സ്ഥാനത്തുമാണ്.
Story Highlights: north east united tied blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here