Advertisement

നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി സർക്കാർ; പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ

October 21, 2023
Google News 4 minutes Read
private bus owners against kerala govt move to make seat belt and camera mandatory from nov 1

നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുളള സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ. ചുരുങ്ങിയ ദിവസങ്ങൾക്കകം തീരുമാനം അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ കൂട്ടായ്മകൾ പറയുന്നത്. സർക്കാർ നിലപാടിനെതിരെ സമരപരിപാടികൾ ആലോചിക്കാൻ ഉടമകളുടെ കൂട്ടായ്മ 25ന് യോഗം ചേരും. ( private bus owners against kerala govt move to make seat belt and camera mandatory from nov 1 )

വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ സംബന്ധിച്ച ഉടമകളുടെ വർഷങ്ങളുടെ ആവശ്യം ഇനിയും സർക്കാർ അംഗീകരിച്ചിട്ടില്ല,140 കീമിൽ അധികം ഉളള ബസ്സുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നത് ഉൾപ്പെടെ നിരവധി ആശങ്കകൾ നിലനിൽക്കെയാണ് സീറ്റ് ബെൽറ്റ് ആവശ്യം,ക്യാമറ നിർബന്ധമാക്കലും.

1ന് മുൻപ് സംസ്ഥാനത്തെ മുഴുവൻ ബസുകളിലും ക്യാമറ സ്ഥാപിക്കലും സീറ്റ് ബെൽറ്റ് ഘടിപ്പിക്കുകയും പ്രായോഗികമല്ലെന്നാണ് സംഘടനകൾ ഒന്നടങ്കം പറയുന്നത്.ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ എല്ലാ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആലോചന.വരുന്ന 25ന് സമരപരിപാടികൾ ആലോചിക്കാനുളള യോഗം തിരുവനന്തപുരത്ത് ചേരും.ഇപ്പോഴത്തെ സർക്കാർ നിലപാടിനോട് ഒരു നിലക്കും ബസ് ഉടമകൾക്കും തൊഴിലാളികൾക്കും യോജിക്കാനാകില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്.

Story Highlights: private bus owners against kerala govt move to make seat belt and camera mandatory from nov 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here