Advertisement

മാത്യു കുഴൽനാടന് മറുപടി; വീണ വിജയന്‍റെ കമ്പനി നികുതി അടച്ചെന്ന് സർക്കാർ

October 21, 2023
Google News 2 minutes Read

മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന് മറുപടിയുമായി സർക്കാർ. സിഎംആർഎൽ – എക്‌സാലോജിക് ഇടപാടിൽ കമ്പനി നികുതി അടച്ചുവെന്ന് സർക്കാർ. ധനമന്ത്രിക്കുള്ള കത്തിലാണ് മറുപടി നൽകിയത്. മാത്യു കുഴല്‍ നാടന് നല്‍കിയ മറുപടിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. ധനവകുപ്പ് മറുപടി നൽകിയില്ലെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.(veena vijayans company exalogic has paid tax)

സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടി രൂപക്കും കർണ്ണാടകയിൽ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആർല്ലുമായുള്ള ഇടപാട് നടന്നപ്പോൾ തന്നെ നികുതി അടച്ചെന്നാണ് റിപ്പോർട്ട്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

കർണ്ണാടകയിൽ അടച്ച ഐജിഎസ് അടി സിഎംആർഎല്ലിൻറെ നികുതി രേഖകളിലുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. അതേ സമയം റിപ്പോർട്ടിനെ കുറിച്ച് ധനമന്ത്രി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാൻ ധനവകുപ്പ് തയ്യാറല്ല.വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് വീണാ വിജയൻറെ കമ്പനി എത്ര രൂപ ഐജിഎസ് ടി അടച്ചുവെന്ന മറുപടി നൽകാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നികുതി വകുപ്പിൻറെ മറുപടി.

Story Highlights: veena vijayans company exalogic has paid tax

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here