അച്ഛനെപ്പോലെ പ്രിയം സ്പോർട്സിനോട്; ഫുട്ബോൾ ടൂർണമെന്റിൽ സ്വർണ മെഡൽ നേടി ജൂനിയർ അജിത്

തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ ഒരു വലിയ മോട്ടോര്‍ സ്പോർട്സ് പ്രേമിയാണ്. എന്നാൽ അജിത്- ശാലിനി ദമ്ബതികളുടെ മകൻ ആദ്വിക്ക് ആവട്ടെ കടുത്ത ഫുട്ബോൾ പ്രേമിയും. ഫുട്ബോളിനോടാണ് ആദ്വിക്കിന് പ്രണയം. മുൻപ് ശാലിനിയ്ക്ക് ഒപ്പം ചെന്നൈ എഫ്സിയുടെ ഫുട്ബോള്‍ മത്സരം കാണാനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.(ajith kumar son aadvik wins gold medal in football)
ഇപ്പോഴിതാ, ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടിയിരിക്കുകയാണ് ആദ്വിക്ക്. ആദ്വിക്കും ടീമും തങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലാണ്. ചിത്രങ്ങളില്‍ അമ്മ ശാലിനിയേയും കാണാം.
അച്ഛനെ പോലെ തന്നെയാണ് മകന്റെയും ഫുട്ബോൾ ആരാധന. സ്പോർട്സ് കൂടാതെ, അജിത് ഒരു വലിയ മോട്ടോർ സ്‌പോർട് പ്രേമിയാണ്. ബൈക്കിൽ ലോകം ചുറ്റൽ, കാർ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്. 2015 ലാണ് അജിത്- ശാലിനി ദമ്പതികൾക്ക് ആദ്വിക് ജനിക്കുന്നത്. 14 വയസ്സുള്ള അനൗഷ്കയാണ് ഇരുവരുടെയും മൂത്തമകൾ.
Story Highlights: ajith kumar son aadvik wins gold medal in football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here