സീറ്റ് നൽകിയില്ല; ബിജെപിയിലേക്ക് പോകുന്നത് പരിഗണിക്കുമെന്ന് കോൺഗ്രസ് എംഎൽഎ

ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് ബിജെപിയിലേക്ക് പോകുന്നത് പരിഗണിക്കുമെന്ന് കോൺഗ്രസ് എംഎൽഎ. അംബികാപൂരിൽ സീറ്റ് നൽകാത്തതിനെ തുടർന്നാണ് എംഎൽഎ ചിന്താമണി മഹാരാജിൻ്റെ ഭീഷണി. തനിക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പൊൽ സീറ്റ് നൽകാൻ ബിജെപി തയ്യാറാണെന്നും അദ്ദേഹം പറയുന്നു.
ഞായറാഴ്ച ചിന്താമണിയുടെ നേതൃത്വത്തിൽ നടത്തിയ ഒരു മത പരിപാടിയിൽ മുതിർന്ന ബിജെപി എംഎൽഎ ബ്രിജ്മോഹൻ അഗർവാളും പാർട്ടി മുൻ ജില്ലാ പ്രസിഡൻ്റ് വിഷ്ണുദേവ് സായും പങ്കെടുത്തിരുന്നു. പരിപാടിയിൽ വച്ച് മഹാരാജുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം.
Story Highlights: Denied Congress Ticket Chhattisgarh MLA Join BJP
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here