ലോകകപ്പ് ക്രിക്കറ്റ് ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്; ഷമിയും സൂര്യകുമാറും ടീമിൽ

ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലന്‍ഡിനെതിരെ ടോസ് ഇന്ത്യ ബോളിങ് തെരെഞ്ഞെടുത്തു. തുടര്‍ച്ചയായ അഞ്ചാം ജയം തേടിയാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്നിറങ്ങുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബോളിങ് തെരഞ്ഞെടുത്തു.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും പേസര്‍ മുഹമ്മദ് ഷമിയും ഇടംപിടിച്ചു. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും ഫോമിലല്ലാത്ത ഷര്‍ദ്ദുല്‍ താക്കൂറിനും പകരമാണ് ഇരുവരും ഇലവനിലെത്തിയത്.
നേരത്തെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഷമിയുടെ പേര് സജീവമായിരുന്നുവെങ്കിലും ഇന്ത്യ അതേ ഇലവനെ തന്നെ നിലനിര്‍ത്തുകയായിരുന്നു. ഇരു ടീമുകളും നാല് മത്സരങ്ങളിലും എതിരാളികൾക്ക് മേൽ സർവ്വാധിപത്യം പുലർത്തിയാണ് വിജയങ്ങൾ സ്വന്തമാക്കിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും രണ്ട് കൂട്ടർക്കും ആശങ്കകളില്ല.
India Playing XI: Rohit Sharma (c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul (w/k), Suryakumar Yadav, Ravindra Jadeja, Kuldeep Yadav, Mohammed Siraj, Jasprit Bumrah, Mohammed Shami
New Zealand Playing XI: Devon Conway, Will Young, Rachin Ravindra, Daryl Mitchell, Tom Latham (c/wk), Glenn Phillips, Mark Chapman, Mitchell Santner, Trent Boult, Lockie Ferguson, Matt Henry
Story Highlights: india vs new-zealand live score updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here