Advertisement

ബിജെപിയെ പിന്തുണയ്ക്കില്ല, ജെഡിഎസ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനും തയാര്‍: ജോസ് തെറ്റയില്‍

October 22, 2023
Google News 3 minutes Read
Jose Thettayil against JDS national leadership decision to join hands with BJP

ബിജെപിയെ പിന്തുണയ്ക്കാനുള്ള ജെഡിഎസ് കേന്ദ്രനേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ജോസ് തെറ്റയില്‍. ജെഡിഎസ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ താന്‍ തയാറാണെന്ന് ജോസ് തെറ്റയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. പദവി അല്ല തനിക്ക് നിലപാട് ആണ് വലുത്. ജെഡിഎസ് കേരള ഘടകത്തിന് ഒറ്റ നിലപാടെ ഉള്ളൂ. ദേശീയ നേതൃത്വം ബിജെപിക്കൊപ്പം എങ്കില്‍ ആ നിലപാടിനൊപ്പം നില്‍ക്കില്ല. തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Jose Thettayil against JDS national leadership decision to join hands with BJP)

ബിജെപി പിന്തുണ എച്ച് ഡി ദേവഗൗഡ ഒറ്റയ്‌ക്കെടുത്ത തീരുമാനമാണെന്ന് ജോസ് തെറ്റയില്‍ വിമര്‍ശിക്കുന്നു. ഈ തീരുമാനത്തിന് സംസ്ഥാന ഘടകങ്ങളുടെ അനുവാദമോ അവരുടെ അറിവോ പോലും നേടിയില്ല. സോഷ്യലിസ്റ്റ് മനസുള്ള ജനാധിപത്യ വിശ്വാസമുള്ള മറ്റ് കക്ഷികളുമായി ഏത് വിധത്തില്‍ ചേരാന്‍ സാധിക്കുമെന്നും അതിന്റെ സാങ്കേതികത്വം എന്താണെന്നും തങ്ങള്‍ ആലോചിക്കുമെന്നും ജോസ് തെറ്റയില്‍ അറിയിക്കുന്നു. എങ്കിലും ലയനം ഏത് പാര്‍ട്ടിയുമായി ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദേവദൗഡയുടെ പരാമര്‍ശം അസംബന്ധമായിപ്പോയെന്നും ജോസ് തെറ്റയില്‍ പറയുന്നു. പരാമര്‍ശത്തെ പ്രതിപക്ഷം ആഘോഷമാക്കിയിരിക്കുകയാണ്. വിവാദങ്ങള്‍ക്ക് കാരണമായത് ദേവഗൗഡയുടെ വാക്കുകള്‍ തന്നെയാണ്. കേരള ജെഡിഎസ് ഘടനം ഇടതുമുന്നണിയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: Jose Thettayil against JDS national leadership decision to join hands with BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here