Advertisement

70 ലക്ഷം ആരുനേടും? ഇന്നറിയാം അക്ഷയ ഭാഗ്യക്കുറി വിജയികളെ

October 22, 2023
Google News 3 minutes Read
Kerala lottery

കേരള ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ 621 ലോട്ടറിയുടെ വിജയികളെ ഇന്നറിയാം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുപ്പ് നടക്കുന്ന ലോട്ടറിയാണ് അക്ഷയ എകെ ലോട്ടറി. ഇന്ന് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. (Kerala lottery Akshaya lottery result today updates)

ഒന്നാം സമ്മാനം നേടുന്നയാള്‍ക്ക് 70 ലക്ഷം രൂപ ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ http://www.keralalotteries.com, https://www.keralalotteryresult.net എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.

അക്ഷയ ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ തിരിച്ചറിയല്‍ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം.

Story Highlights: Kerala lottery Akshaya lottery result today updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here