‘നികുതി കിട്ടിയെന്ന് GST കമ്മിഷണർ പറഞ്ഞു; ഏത് തിയതിയിൽ കൊടുത്താൽ നിങ്ങൾക്കെന്താ?’ എ.കെ. ബാലൻ

മാത്യു കുഴൽനാടന് മറുപടിയുമായി സിപിഐഎം നേതാവ് എ.കെ. ബാലൻ. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം മാത്യു കുഴൽനാടൻ വീണിടം വിദ്യയാക്കുന്നുവെന്ന് എ.കെ. ബാലൻ പറഞ്ഞു. കമ്പനിയ്ക്ക് വേണ്ടി വീണ മേടിച്ചത് മാസപ്പടിയല്ലെന്നും കൃത്യമായ തുക ജിഎസ്ടി കൊടുത്തിട്ടുണ്ടെന്നും എന്നു വന്നുകഴിഞ്ഞാൽ മാത്യു കുഴൽനാടൻ പറഞ്ഞ ആരോപണങ്ങൾ എല്ലാം തെറ്റാണെന്ന് സ്വയം ബോധ്യപ്പെടുന്നതിന് എന്താണ് പ്രശ്നമെന്ന് എകെ ബാലൻ ചോദിച്ചു.
മാത്യു കുഴൽനാടൻ വീണ്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴച്ചു. കുറ്റബോധം കൊണ്ട് തലതാഴ്ത്തുന്നതിന് പകരം മാത്യു കുഴൽനാടൻ വീണ്ടും വീണ്ടും വീണിടം വിദ്യയാക്കുകയാണെന്ന് ബാലൻ പറഞ്ഞു. നികുതി കിട്ടിയെന്ന് GST കമ്മിഷണർ പറഞ്ഞെന്നും ഏത് തിയതിയിൽ കൊടുത്താൽ നിങ്ങൾക്കെന്താ പ്രശ്നമെന്നും എകെ ബാലൻ മാധ്യമങ്ങളോട് ചോദിച്ചു. മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം മറുപടി പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോർട്ടിൽ എവിടെയാണ് പരാമർശമെന്ന് കുഴൽനാടൻ ചോദിച്ചിരുന്നു. നികുതിയച്ചതല്ല മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നൽകാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്.പിണറായി വിജയൻറെ കുടുംബത്തിൻറെ കൊള്ള സംരക്ഷിക്കുന്നതിനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്നും കുഴൽനാടൻ ആരോപിച്ചു.
Story Highlights: CPIM leader AK Balan against Mathew Kuzhalnadan on gst row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here