അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോർ; വിജയലക്ഷ്യം 283

ഐസിസി ലോകകപ്പിൽ പാകിസ്ഥാന് അഫ്ഗാനിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോർ. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് പാകിസ്ഥാൻ നേടി. 74 റൺസ് നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ടോപ് സ്‌കോറർ. അബ്ദുള്ള ഷെഫീഖ് (58), ഷദാബ് ഖാൻ (40), ഇഫ്തിഖർ അഹമ്മദ് (40) എന്നിവർ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. ഭേദപ്പെട്ട തുടക്കാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഷെഫീഖ് – ഇമാം ഉൾ (17) സഖ്യം 56 റൺസ് ചേർത്തിരുന്നു.
92 പന്തുകൾ നേരിട്ട ബാബർ ഒരു സിക്‌സും നാല് ഫോറും നേടി. ഇതോടെ പാകിസ്ഥാൻ 41.5 ഓവറിൽ അഞ്ചിന് 206 എന്ന നിലയിലായി. ബാബറിനെ മടക്കി അഫ്ഗാന് നൂർ ബ്രേക്ക് ത്രൂ നൽകി. എന്നാൽ ഷദാബ് – ഇഫ്തിഖർ സഖ്യത്തിന്റെ പോരാട്ടം ഭേദപ്പെട്ട പാകിസ്ഥാനെ സ്‌കോറിലേക്ക്. ഇരുവരും 73 റൺസാണ് കൂട്ടിചേർത്തത്.
നൂർ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നവീൻ ഉൾ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.
പാകിസ്ഥാൻ: അബ്ദുള്ള ഷെഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, ഉമാമ മിർ, ഷഹീൻ അഫ്രീദി, ഹസൻ അലി, ഹാരിസ് റൗഫ്.
അഫ്ഗാനിസ്ഥാൻ: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മതുള്ള ഷാഹിദി, അസ്മതുള്ള ഒമർസായ്, ഇക്രം അലിഖിൽ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൾ ഹഖ്, നൂർ അഹമ്മദ്.
Story Highlights: Pakistan vs Afghanistan World Cup 2023 Afghanistan need 283 to win
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here