Advertisement

ഇന്ത്യൻ സ്മാർട്‌ഫോൺ വിപണി കീഴടക്കി സാംസങ്; രണ്ടാം സ്ഥാനത്ത് ഷവോമി

October 23, 2023
Google News 3 minutes Read
Samsung

ഇന്ത്യൻ സ്മാർട്‌ഫോൺ വിപണി കീഴടക്കി ദക്ഷിണ ​കൊറിയൻ ടെക് ഭീമൻ സാംസങ്. മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിൽ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. രണ്ടാം സ്ഥാനത്ത് ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയാണ്. ഇറക്കുമതിയിൽ 7.6 മില്ല്യൺ യുണിറ്റുകളുമായി ഷവോമിക്കുള്ളത്. ഇറക്കുമതിയിൽ 7.2 മില്ല്യൺ യൂണിറ്റുമായി ചൈനീസ് ബ്രാൻഡായ വിവോയാണ് മൂന്നാം സ്ഥാനത്ത്. 5.8 മില്ല്യൺ യൂണിറ്റ്, 4.4 മില്ല്യൺ യൂണിറ്റുമായി റിയൽമിയും ഓപ്പോയുമാണ് നാലും അഞ്ചും സ്ഥാനത്ത് ഉള്ളത്.(Samsung maintained its top position in the India smartphone market)

ബജറ്റ് സൗഹൃദമായ 5ജി മോഡലുകൾ പുറത്തിറക്കിയതാണ് സാംസങ്ങിനും ഷവോമിയ്ക്കും നേട്ടമായത്. 5ജി മോഡലുകളിലെ എൻട്രി ലെവൽ സെഗ്മെന്റുകൾക്ക് വലിയ രീതിയിലുള്ള ആവശ്യക്കാരാണുള്ളത്. പ്രീമിയം മോഡലുകളായ സാംസങ്ങിന്റെ എസ്23 സീരിസുകളും ആപ്പിളിന്റെ ഐഫോൺ 14, 13 മോഡലുകളും ഫെസ്റ്റിവൽ വിൽപ്പനയിൽ ആകർഷണീയമായ വിലയിൽ ലഭിച്ചത് വിപണിയെ ഉണർത്തിയിട്ടുണ്ട്.

ഈ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഇന്ത്യയിൽ 43 ദശലക്ഷം ഇറക്കുമതിയാണുണ്ടായിട്ടുള്ളത്. ഇത് വിപണി തിരിച്ചുപിടിക്കുന്നുവെന്ന സൂചന നൽകുന്നുണ്ടെങ്കിലും വർഷാവർഷം മൂന്നു ശതമാനം വരെ ഇടിവുണ്ടാകാറുണ്ട്. ഈ പാദവർഷത്തിൽ ഉപയോക്താക്കൾ പുതുതായി പുറത്തിറങ്ങുന്ന മോ‍ഡലുകൾക്ക് ആവശ്യക്കാർ കൂടിയതും കൂടുതൽ പണം ചെലവഴിക്കുന്നതായുമാണ് മനസിലാക്കാൻ കഴിയുക.

Story Highlights: Samsung maintained its top position in the India smartphone market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here