Advertisement

മാത്യു കുഴല്‍നാടന് തിരിച്ചടി; വീണാ വിജയന്‍ നികുതി അടച്ചതിന്റെ രേഖകള്‍ 24ന്

October 23, 2023
Google News 2 minutes Read
Veena Vijayan tax payment documents

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഐജിഎസ്ടി അടച്ചതിന്റെ രേഖകള്‍ ട്വന്റിഫോറിന്. 2018ലാണ് വീണ ജിഎസ്ടി അടച്ചത്. സിഎംആര്‍എല്‍ കമ്പനിയുടെ ബില്‍ അനുസരിച്ച് 2018 ജൂണ്‍ 14നാണ് ആദ്യം നികുതി അടച്ചത്. 2017ലെ ബില്‍ അനുസരിച്ചുള്ള നികുതി അടച്ചെന്നും രേഖകളില്‍ വ്യക്തമാണ്.(Veena Vijayan tax payment documents)

ജിഎസ്ടി രജിസ്‌ട്രേഷന് മുമ്പ് അക്കൗണ്ടില്‍ വന്ന 60 ലക്ഷത്തിന്റെ നികുതി വീണ അടച്ചിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. 2018 ജനുവരി ഒന്ന് മുതലാണ് ജിഎസ്ടി ആരംഭിക്കുന്നത്. വീണ പണം വാങ്ങിത്തുടങ്ങിയത് 2017 ജനുവരി ഒന്നുമുതലാണ്. ഇക്കാലയളവിനിടയില്‍ വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2018 ജനുവരി ഒന്നിനാണ് വീണ ജിഎസ്ടി റജിസ്‌ട്രേഷന്‍ നടത്തിയത്. ഒരു വര്‍ഷക്കാലം ജിഎസ്ടി റജിസ്‌ട്രേഷന്‍ ഇല്ലാതെ പണം അടയ്ക്കാന്‍ കഴിയുമോ? നിയമപരമായി ഇത് സാധ്യമല്ലെന്നുമായിരുന്നു കുഴല്‍നാടന്റെ ആരോപണങ്ങള്‍.

Story Highlights: Veena Vijayan tax payment documents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here