Advertisement

ഇടുക്കിയിൽ 10 വയസുകാരനെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

October 24, 2023
Google News 2 minutes Read
10 year old boy was found dead in bathroom Idukki

ഇടുക്കി നെടുങ്കണ്ടം പൊന്നാമലയിൽ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. 10 വയസ്സുകാരനാണ് മരിച്ചത്. ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്റൂമിൽ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലാണ്. എങ്ങനെയാണ് കുട്ടി മരിച്ചതെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.

Story Highlights: 10 year old boy was found dead in bathroom Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here