Advertisement

യെമന്‍ തീരത്ത് തേജ് ചുഴലിക്കാറ്റ്; കാറ്റ് സഞ്ചരിക്കുന്നത് മണിക്കൂറില്‍ പരമാവധി 150 കി.മീ വേഗതയില്‍

October 24, 2023
Google News 2 minutes Read
Tej Cyclone at Yemen updates

തേജ് ചുഴലിക്കാറ്റ് യെമന്‍ തീരത്ത് കരതൊട്ടു. പുലര്‍ച്ചെ 2.30നും 3.30നും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുക. യെമന്‍, ഒമാന്‍ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. (Tej Cyclone at Yemen updates )

കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലിലും ഹമൂണ്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടിരുന്നു. ഈ ചുഴലിക്കാറ്റ് ഈ മണിക്കൂറുകളില്‍ തീവ്രചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ശക്തി കുറഞ്ഞ് അത് ബംഗ്ലാദേശ് തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

2018ന് ശേഷം ആദ്യമായാണ് ഇരട്ട ചുഴലിക്കാറ്റുകള്‍ ഇന്ത്യയുടെ രണ്ടുവശത്തുമായി രൂപം കൊള്ളുന്നത്. ഇത്തവണ രണ്ട് ചുഴലിക്കാറ്റുകളുടേയും സഞ്ചാരപഥത്തില്‍ കേരളമോ ഇന്ത്യയോ ഇല്ല എന്നത് ആശ്വാസമാകുന്നുണ്ട്.

Story Highlights: Tej Cyclone at Yemen updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here