Advertisement

കൊച്ചി നഗരത്തെ സംഗീത സാന്ദ്രമാക്കാൻ ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്; നവംബർ 4ന് CIAL കൺവെൻഷൻ സെന്ററിൽ

October 25, 2023
Google News 4 minutes Read
DB Night by Flowers chapter-3 CIAL convention centre

കൊച്ചി നഗരത്തെ സംഗീത സാന്ദ്രമാക്കാൻ മ്യൂസിക് ഫെസ്റ്റിവലുമായി ഫ്‌ളവേഴ്‌സ് എത്തുന്നു. നവംബർ 4 ന് കൊച്ചി ബോൾഗാട്ടി പാലസ് ഐലൻഡ് റിസോർട്ടിൽ നടത്താനിരുന്ന ഡിബി നൈറ്റ് പ്രതികൂല കാലാവസ്ഥ മൂലം CIAL കൺവെൻഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ സംഗീത നിശയിൽ സംഗീത പ്രേമികളുടെ പ്രിയ ബാൻഡുകളായ അവിയൽ (Avial), ജോബ് കുരിയൻ ലൈവ് (Job kurian live), ബ്രോധ വി (Brodha v), ജോർഡിൻഡിയൻ (Jordindian), ജാനു (JHANU), 43 മൈൽസ് (43 miles), ഷാഡോ ആൻ ലൈറ്റ് (Shadow and Light), പെർഫെക്റ്റ് സ്ട്രൈൻജേഴ്സ് (Perfect Strangers ), കൃഷ്ണ ശ്രീജിത്ത് ദി ബിയേർഡ് (Crishna Sreejith The Beard) ,‌ SOUPARNIKA AKA SOUP, ബിന്ദു അനിരുദ്ധൻ(Bindu Anirudhan) എന്നിവരാണ് അണിനിരക്കുന്നത്.

കൊച്ചി നഗരിയെ ആവേശം നിറയ്ക്കാൻ ഇഷ്ട സംഗീതജ്ഞരൊക്കെ എത്തുന്നത് ആസ്വാദകർക്ക് മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കുമെന്നത് തീർച്ച. സംഗീതം സിരകളിലേറുന്ന ഈ അസുലഭ മുഹൂർത്തം ആസ്വദിക്കാൻ സംഗീതപ്രേമികർക്ക് അവസരമൊരുക്കുകയാണ് ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്.

Story Highlights: DB Night by Flowers chapter-3 CIAL convention centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here