കൊച്ചിയുടെ മണ്ണിൽ ഡിബി നൈറ്റ് ചാപ്റ്റർ ത്രീ; സംഗീതനിശയ്ക്കിനി ഒരു നാൾ മാത്രം

ഫ്‌ളവേഴ്‌സും ട്വന്റിഫോറും ചേർന്ന് സംഘടിപ്പിക്കുന്ന ഡിബി നൈറ്റ് ചാപ്റ്റർ ത്രീ സംഗീതനിശ ഈ മാസം 16ന്. തൃക്കാക്കര ഭാരത് മാതാ കോളജിൽ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ കേരളത്തിലെ എണ്ണം പറഞ്ഞ ഗായകരും മ്യൂസിക് ബാന്റുകളുമാണ് ഡിബി നൈറ്റിനെ വ്യത്യസ്തമാക്കുന്നത്.(Db night chapter 3 at Kochi)
കോഴിക്കോടിനും, അനന്തപുരിക്കും പിന്നാലെയാണ് ആഘോഷങ്ങളുടെ നാടായ കൊച്ചിയിലേക്ക് ഡിബി നൈറ്റ് എത്തുന്നത്. 16-ാം തിയതി വൈകിട്ട് തൃക്കാക്കര ഭാരത് മാതാ കോളജിലാണ് സംഗീതനിശ. അവിയൽ, പെർഫെക്റ്റ് സ്ട്രഞ്ചേഴ്‌സ്, 43 മൈൽസ് തുടങ്ങിയ പ്രമുഖ ബാൻഡുകളും ഗായകരായ ബ്രോദ്ധവി, ജോബ് കുര്യൻ, എന്നിവരും ഡിബി നൈറ്റിന്റെ മാറ്റുകൂട്ടാനുണ്ട്.
ഡിബി നൈറ്റ് ചാപ്റ്റർ ത്രീയുടെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭ്യമാണ്. കേരളത്തിലെ ഏറ്റവും വലിയ സംഗീത നിശയയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.
Story Highlights: Db night chapter 3 at Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here