സിനിമ റിവ്യു ബോംബിങ്ങിൽ ആദ്യ കേസ്; സിനിമ മോശമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെന്ന് പരാതി
സിനിമ റിവ്യൂ ബോംബിങ്ങിൽ ആദ്യ കേസ്. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. റിലീസ് ചെയ്ത ഉടൻതന്നെ പുതിയ സിനിമകളെക്കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പ്രത്യേക പ്രോട്ടോക്കോൾ സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ ഹാജരാക്കി. അപകീർത്തിപ്പെടുത്തുകയോ പണം ആവശ്യപ്പെടുകയോ ചെയ്താൽ കേസെടുക്കാനാകുമെന്ന് പൊലീസ്. വ്യാജ ഐഡിയിൽ റിവ്യു ചെയ്യുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. മനഃപൂർവം നെഗറ്റീവ് റിവ്യൂ ചെയ്യുന്നതിനെയാണ് കോടതി എതിർക്കുന്നത്.
Story Highlights: First case registered against Cinema review bombing in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here