ലഗേജ് പരിശോധനയ്ക്കിടെ ബോംബ് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിമുഴക്കിയ യുവാവ് പിടിയില്‍. ലഗേജില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയ ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രന്‍ ആണ് പിടിയിലായത്.
ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിക്ക് പോകാനെത്തിയതാണ് രാകേഷ്. രാകേഷിന്റെ ലഗേജിന്റെ ഭാരം അനുവദിച്ചതിലും കൂടുതലായിരുന്നു. ലഗേജിന്റെ ഭാരം കുറയ്ക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ രാകേഷിനെ നെടുമ്പാശേരി പൊലീസിന് കൈമാറി.
Story Highlights: Young man arrested for bomb threatening Nedumbassery airport
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here