Advertisement

തൃശൂർ മെഡിക്കൽ കോളജിന് അനുവദിച്ച ഫണ്ടിൽ അഴിമതി; 2 കോടി രൂപ ചെലവാക്കേണ്ട സ്ഥാനത്ത് 8 കോടി കൊള്ളയടിച്ചെന്ന് അനിൽ അക്കര

October 26, 2023
Google News 2 minutes Read

കൊവിഡ് കാലത്ത് തൃശൂർ മെഡിക്കൽ കോളജിന് അനുവദിച്ച 8 കോടി രൂപയിൽ അഴിമതി നടന്നെന്ന് മുൻ എംഎൽഎ അനിൽ അക്കര. 2 കോടി രൂപ ചിലവാക്കേണ്ട സ്ഥാനത്ത് 8 കോടി മുടക്കി. ഉപ്പ് മുതൽ ബാഗ് വാങ്ങുന്നതിൽവരെ അഴിമതിയുണ്ടായി. രോഗികൾക്ക് ഭക്ഷണം എത്തിച്ചതിലും ക്രമക്കേട് ഉണ്ടായെന്നും അനിൽ അക്കര പറഞ്ഞു.(anil akkara allegations against thrissur medical college)

മൃതദേഹം പൊതിയുന്ന ബാഗ് വാങ്ങുന്നതില്‍ വരെ അഴിമതി നടന്നുവെന്നും അനില്‍ അക്കര ആരോപിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. . തൃശൂർ മെഡിക്കൽ കോളജ് എംപ്ലോയ്സ് സഹകരണ സംഘവും അന്നത്തെയും ഇന്നത്തെയും സൂപ്രണ്ടുമാരുമാണ് കൊള്ളയ്ക്ക് ഉത്തരവാദികള്‍. ഭക്ഷണം വാങ്ങിയതിലും അഴിമതി നടന്നുവെന്ന് അനില്‍ അക്കര ആരോപിക്കുന്നു.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മൃതദേഹം പൊതിയാനുള്ള ബാഗിലും കൊള്ള നടന്നു. 3700 മരണമാണ് തൃശൂർ മെഡിക്കൽ കോളജിൽ നടന്നത്. കെഎംസിഎല്‍ വഴി 2000 ബാഗ് സൗജന്യമായി ലഭിച്ചു. ആയിരം ബാഗ് മെഡിക്കൽ കോളജ്‌ വാങ്ങി. 700 ബാഗ് അവശേഷിക്കുന്നത്. സഹകരണ സംഘം വഴിയാണ് ബാഗ് വാങ്ങിയത്. ഇതിന് 31, 22, 71 രൂപയാണ് ചിലവായത്. പതിനായിരത്തോളം ബാഗ് വാങ്ങേണ്ട തുകയാണ് ചിലവാക്കിയതെന്നും അനില്‍ അക്കര ആരോപിച്ചു.

Story Highlights: anil akkara allegations against thrissur medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here