മാവേലി എക്‌സ്പ്രസ് കാസര്‍ഗോഡ് വച്ച് ട്രാക്കുമാറി ഓടി; എതിരെ ട്രെയിന്‍ വരാത്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

കാസര്‍ഗോഡ് ട്രാക്ക് മാറിക്കയറി മാവേലി എക്‌സ്പ്രസ്. കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം വൈകിട്ട് 6.45നാണ് സംഭവം .ട്രാക്കില്‍ മറ്റ് ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍. (Maveli Express changed track at Kasargod)
ഒന്നാമത്തെ ട്രാക്കിലൂടെയായിരുന്നു ട്രെയിന്‍ പോകേണ്ടിയിരുന്നത്. എന്നാല്‍ ട്രാക്ക് മാറി മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാടേക്ക് എത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. സിഗ്നല്‍ തകരാറാണ് ട്രെയിന്‍ ട്രാക്ക് മാറി കയരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ 20 മിനിറ്റോളം നിര്‍ത്തിയിട്ട ശേഷമാണ് ട്രെയിന്‍ ഒന്നാം ട്രാക്കിലൂടെ കൃത്യമായി ഓടിയത്. ട്രെയിന്‍ ഇപ്പോള്‍ 25 മിനിറ്റ് വൈകി ഓടുകയാണ്.
Story Highlights: Maveli Express changed track at Kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here