പലസ്തീന് ഐക്യദാർഢ്യം; മുസ്ലീം ലീഗിന്റെ മനുഷ്യാവകാശ മഹാ റാലി ഇന്ന്

മുസ്ലിം ലീഗിന്റെ പലസ്തീന് ഐക്യദാർഢ്യ മനുഷ്യാവകാശ മഹാറാലി ഇന്ന്. ഉച്ചതിരിഞ്ഞ് 3ന് കോഴിക്കോട് കടപ്പുറത്ത് പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. പലസ്തീൻ ഐക്യദാർഢ്യ മനുഷ്യവകാശ റാലി വൻ വിജയമാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനുഷ്യ മനഃസാക്ഷി മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് മുസ്ലിം ലീഗ്. പലസ്തീനിൽ നടക്കുന്നത് കൂട്ടക്കുരുതിയെന്ന് പികെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പ്രതികരിച്ചു.
കോൺഗ്രസ് നേതാവ് ശശി തരൂർ മുഖ്യാതിഥിയാകും. റാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമസ്ത വിവാദങ്ങൾക്ക് ശേഷം നടക്കുന്ന പ്രധാന പരിപാടി എന്ന നിലയിൽ വൻ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് ലീഗിന്റെ ശ്രമം. ചെറു റാലികളായിട്ടാകും ലീഗ് പ്രവർത്തർ ബീച്ചിലേക്കെത്തുക. വൈകിട്ട് 4 മണിയോടെ പൊതു സമ്മേളനം ആരംഭിക്കും.
Story Highlights: Muslim League’s Palestine Solidarity Human Rights Rally Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here