‘പലസ്തീനികളുടേത് ചെറുത്തുനിൽപ്പ്, ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് ഇസ്രയേൽ’;സാദിഖലി തങ്ങൾ

ലോകത്ത് മനസാക്ഷി മരവിച്ചുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ. പലസ്തീനിൽ എണ്ണാൻ കഴിയാത്ത വിധം മനുഷ്യക്കുരുതി നടക്കുന്നുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യമായി മുസ്‍ലിം ലീഗ് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(sadiqali thangal on palastine solidarity rally)
ഇസ്രയേൽ അധിനവേശത്തിനെതിരായ ചെറുത്തുനിൽപ്പാണ് പലസ്തീനികൾ നടത്തുന്നത്. ഇസ്രയേലിനെ വെള്ളപൂശാൻ ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നു. പലസ്തീൻ ജനതയുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് പല രാജ്യങ്ങളും മിണ്ടുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് ഇസ്രായേലെന്നും, ഇസ്രായേലിനെ നല്ല നടപ്പ് ശീലിപ്പിക്കാൻ ലോകരാജ്യങ്ങൾ തയാറാകണമെന്നും സാദിഖലി തങ്ങൾ ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് ആളുകളാണ് പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്. പാണക്കാട് കുടുംബത്തിന്റെ ആധികാരികത വിടാൻ കേരളം തയ്യാറല്ല എന്നതിന്റെ തെളിവാണ് പലസ്തീൻ ഐക്യദാർഢ്യ റാലിയെന്ന് പി.എം.എ സലാം പറഞ്ഞു.
Story Highlights: sadiqali thangal on palastine solidarity rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here