Advertisement

സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനമാണ്, സിനിമാറ്റിക് കോമാളിയായി മാറിയെന്ന് ഡിവൈഎഫ്‌ഐ

October 28, 2023
Google News 2 minutes Read

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ. സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക് കോമാളിയായി മാറിയെന്നും ഡിവൈഎഫ്‌ഐ ഫേസ്ബുക്കിൽ കുറിക്കുന്നു.(dyfi against suresh gopi)

ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീര്‍ണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകയോട് പെരുമാറിയ രീതി കണ്ടാല്‍ വ്യക്തമാകും. മാധ്യമപ്രവര്‍ത്തകയോടുള്ള സമീപനം സുരേഷ് ഗോപി പേറുന്ന ജീര്‍ണ രാഷ്ട്രീയത്തിന്റെ ബാക്കിപത്രമെന്നും ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ കേരളയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി
സാംസ്കാരിക കേരളത്തിന് അപമാനമാണ്.
ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് അദ്ദേഹം ഈ മാധ്യമ പ്രവർത്തകയോട് പെരുമാറിയ രീതി കണ്ടാൽ വ്യക്തമാകും.
തന്റെ ദേഹത്ത് സ്പർശിച്ചപ്പോൾ ഒരു വട്ടം ഒഴിഞ്ഞു മാറിയിട്ടും വീണ്ടും അതേ പോലെ പെരുമാറിയപ്പോൾ അദ്ദേഹത്തിന്റെ കൈ അവർക്ക് തന്നെ എടുത്ത് മാറ്റേണ്ടി വന്നു.
ഇത്രയും മോശമായി ഒരു വ്യക്തിയുടെ അനുവാദം കൂടാതെ അവരെ ശരീരത്തിൽ സ്പർശിച്ച വഷളത്തരം അദ്ദേഹം പേറുന്ന ജീർണ്ണ രാഷ്ട്രീയ സംഹിതയുടെ ബാക്കി പത്രം കൂടിയാണ്.
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
DYFI KERALA

Story Highlights: dyfi against suresh gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here