Advertisement

ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ; സെമി ഉറപ്പിക്കാൻ ഓസീസ്, ആശ്വാസ ജയം തേടി ബംഗ്ലാദേശ്

October 28, 2023
Google News 2 minutes Read
Two matches today in the World Cup

ലോകകപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഓസ്‌ട്രേലിയ-ന്യൂസിലാൻഡിനെയും, നെതർലാൻഡ്സ്-ബംഗ്ലാദേശിനെയും നേരിടും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടർച്ചയായ മൂന്ന് മത്സരങ്ങൾ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. അതേസമയം, നെതർലൻഡ്‌സിന്റെയും ബംഗ്ലാദേശിന്റെയും സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.

ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാ​​​വി​​​ലെ 10.30 മു​​​ത​​​ലാ​​​ണ് ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് പോരാട്ടം. സെമി ലക്ഷ്യമിട്ട് ഇരു ടീമുകളും കടുത്ത മത്സരം കാഴ്ചവെക്കുമെന്നത് ഉറപ്പാണ്. തു​ട​​​ർ​​​ച്ച​​​യാ​​​യി ജ​​​യി​​​ച്ചു​​​വ​​​ന്ന ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് ക​​​ഴി​​​ഞ്ഞ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ഇ​​​ട​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യ​​​ത്. നിലവിൽ ആറ് പോയിന്റുള്ള ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും എട്ട് പോയിന്റുമായി ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ്.

ഇന്നത്തെ രണ്ടാം മത്സരത്തിൽ നെതർലാൻഡ്സ്-ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മത്സരം. ഇരു ടീമിനും സെമി പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.

Story Highlights: Two matches today in the World Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here