Advertisement

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഇടപെട്ട് വനിതാ കമ്മിഷനും

October 28, 2023
Google News 2 minutes Read
Women's Commission intervened in Suresh Gopi's misbehaving to women journalist

ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മിഷന്‍. മാധ്യമപ്രവര്‍ത്തകയുടെ പരാതി ലഭിച്ചെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ പി സതീദേവി പറഞ്ഞു. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

സുരേഷ് ഗോപിയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും പ്രതികരിച്ചു. സുരേഷ് ഗോപിയുടെ പെരുമാറ്റവും സംസാരവും ഫ്യൂഡല്‍ മേലാള ബോധത്തോടെയാണെന്ന് മന്ത്രി വിമര്‍ശിച്ചു. ആത്മാഭിമാനമുള്ള സ്ത്രീകളെല്ലാം പ്രതികരിക്കേണ്ട വിഷയമാണിത്. പ്രതികരിച്ച മാധ്യമപ്രവര്‍ത്തകയെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് ബോധപൂര്‍വ്വമെന്നായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം. സുരേഷ് ഗോപി മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ല. വനിതാ കമ്മിഷനും പൊലീസും സ്വമേധയാ കേസെടുക്കണമെന്നും പി കെ ശ്രീമതി പറഞ്ഞു.

Story Highlights: Women’s Commission intervened in Suresh Gopi’s misbehaving to women journalist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here