Advertisement

വീഴ്ചകളിൽ നിന്ന് തെറ്റ് മനസ്സിലാക്കി പരിഹാരം കണ്ടെത്തണം; മാർഗനിർദേശങ്ങളുമായി ഷെയ്ൻ നി​ഗം

October 29, 2023
Google News 2 minutes Read
Shane nigam

ളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിന്റെ സാഹചര്യത്തിൽ മാർ​ഗനിർദേശങ്ങളുമായി നടൻ ഷെയ്ൻ നി​ഗം. ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും എന്നു ചൂണ്ടിക്കാട്ടിയാണ് നടൻ ഫേസ്ബുക്കിൽ ചില നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയതെന്ന് ഷെയ്ൻ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാനായി മാർനിർദേശങ്ങളും ഷെയ്ൻ പങ്കുവെച്ചിരിക്കുന്നത്. സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ എന്നും ഷെയ്ൻ കുറിച്ചു.

ഷെയ്ൻ നി​ഗം പങ്കുവെച്ച മാർ​ഗനിർദേശങ്ങൾ

പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.

വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിക്കണം.

സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം.

കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു ഡോക്ടർ , നഴ്സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക.

Story Highlights: Actor Shane Nigam with guidelines after the Kalamassery blast incident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here